തി​രു​വ​ന​ന്ത​പു​രം: ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ചെ​യ​ർ​മാ​നാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​സി​പി​യി​ൽ ല​യി​ക്കു​മെ​ന്ന വാർത്തകൾ പാർട്ടിയുടെ ഏക എംഎൽഎയായ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ തള്ളി. പാ​ർ​ട്ടി പി​ള​ർ​ത്തി മ​ന്ത്രി​യാ​കാ​നി​ല്ലെ​ന്നും മ​ന്ത്രി​യാ​കുന്നെങ്കിൽ കേരള കോൺഗ്രസ് പ്രതിനിധി എന്ന നിലയിൽ തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.

“ലയനത്തെയോ സഹകരണത്തെയോ കുറിച്ച് തന്നോടൊരു നേതാവും പറഞ്ഞിട്ടില്ല. എ​ൽ​ഡി​എ​ഫി​നു താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി​യു​ടെ പ്ര​തി​നി​ധി​യാ​യി മ​ന്ത്രി​സ​ഭ​യി​ലെ​ത്തും. അല്ലാതെ മന്ത്രിയാകാനില്ല”, ഗണേഷ് കുമാർ പറഞ്ഞു.

എൻസിപിയിലേക്ക് കേരള കോൺഗ്രസ് ബി ലയിക്കുന്നതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇക്കാര്യം ചർച്ച ചെയ്യാൻ എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരത് പവാറുമായി ജനുവരി ആറിന് ആർ ബാലകൃഷ്ണപിള്ള കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഈ മാസം 18 ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ ഇക്കാര്യം ആർ ബാലകൃഷ്ണപിള്ളയുമായി കൂടിയാലോചിച്ചെന്നാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്.

അ​തേ​സ​മ​യം, ല​യ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി.​പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ ഏ​ത് ത​ലം വ​രെ​യെ​ത്തി എ​ന്ന​തി​ന് ഇ​രു പാ​ർ​ട്ടി​ക​ളും വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. എ​ൻ​സി​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ലെ തോ​മ​സ് ചാ​ണ്ടി വി​ഭാ​ഗ​മാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന് പി​ന്നി​ൽ.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​സി​പി​യി​ൽ ല​യി​ച്ചു ക​ഴി​ഞ്ഞാ​ൽ പാ​ർ​ട്ടി​ക്ക് ഒ​രു എം​എ​ൽ​എ സ്ഥാ​നം കൂ​ടി ല​ഭി​ക്കും. ഇ​തു വ​ഴി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന എ​ൻ​സി​പി​യു​ടെ മ​ന്ത്രി​പ​ദ​വി​യി​ലേ​ക്ക് കെ.​ബി.​ഗ​ണേ​ഷ്കു​മാ​റി​നെ അ​വ​രോ​ധി​ക്കാ​നാ​ണ് തോ​മ​സ് ചാ​ണ്ടി​യും കൂ​ട്ട​രും ശ്ര​മി​ക്കു​ന്ന​ത്. എ.​കെ.​ശ​ശീ​ന്ദ്ര​ൻ അ​നു​കൂ​ലി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ മ​ന​സ് തു​റ​ന്നി​ട്ടി​ല്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ