/indian-express-malayalam/media/media_files/uploads/2023/01/Kerala-High-Court-FI.jpg)
പുഷ്‌പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് എതിരാണെന്ന് ഹൈക്കോടതി അറിയിച്ചു. | ഫയൽ ചിത്രം
കൊച്ചി: സോളാര്‍ പീഡന കേസില്‍ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ ഹൈക്കോടതിയില്‍. കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കേസില്‍ ഗണേഷ് നേരിട്ട് ഹാജരാകണമെന്നു കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദേശം. കത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും, ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉള്‍പ്പെടെയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. എന്നാല്‍ കത്തില്‍ കൃത്രിമമില്ലെന്നും കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയില്‍ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ് ഹൈക്കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കൊട്ടാരക്കര കോടതിയില്‍ ഗണേഷിനെതിരായ ഹര്‍ജിയില്‍ നടപടി തുടരാമെന്നു ഹൈക്കോടതി ഉത്തരവിട്ടു. 10 ദിവസത്തേക്കു ഗണേഷ് ഹാജരാകേണ്ടതില്ല. ഹര്‍ജിയില്‍ നടന്ന തുടര്‍വാദത്തിലാണ് കൊട്ടാരക്കര കോടതിയിലെ നടപടിക്കുള്ള സ്റ്റേ നീക്കിയത്. കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ പത്തു ദിവസത്തെ സാവകാശമാണ് ഗണേഷ് കുമാറിന് നല്‍കിയത്.
കേസ് റദ്ദാക്കണമെന്ന ഗണേഷിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി. സോളര്‍ പീഡന കേസിലെ ഗൂഢാലോചനയില്‍ ഗണേഷ് നേരിട്ട് ഹാജരാകണമെന്നു കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ 18ന് ഗണേഷ് ഹാജരാകണമെന്നാണു കോടതി നിര്‍ദേശിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.