ആലപ്പുഴ: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. ആലപ്പുഴ കായംകുളത്താണ് സംഭവം. കരീലക്കുളങ്ങര സ്വദേശി ഷമീർ ഖാനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബാറിനകത്ത് വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബാറിനുള്ളിൽ തുടങ്ങിയ തർക്കം പുറത്തേക്കും നീണ്ടു. ഹൈവേയിൽ രണ്ട് സംഘങ്ങളായി ഏറ്റുമുട്ടി. ഇതിന് പിന്നാലെ ഷമീറിനെയും സുഹൃത്തുക്കളെയും കാറിടിച്ച് തെറുപ്പിക്കുകയായിരുന്നു.

സുഹൃത്തുക്കൾക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ടശേഷം തലയിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച കാർ തിരുവനന്തപുരം കിളിമാനൂരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.