കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാന്റിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിൽ നടിയെ ചോദ്യം ചെയ്യാനായി പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് ജാമ്യാപേക്ഷയുമായി ഇവർ ഹൈക്കോടതിയിൽ എത്തിയത്.

കാവ്യയ്ക്ക് പുറമേ തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടൻ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്നാണ് വിധി പറയുന്നത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയിട്ടുണ്ട്. ഈ അപേക്ഷയിൽ കോടതി ഇന്ന് വിശദമായ വാദം കേൾക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ