കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനുവേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ മാതാപിതാക്കള്‍ പൊന്നിന്‍കുടം സമർപ്പിച്ച് തൊഴുതു. വ്യാഴാഴ്ച രാത്രിയോടെയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ എന്നിവരോടോപ്പം കാവ്യ മാധവന്‍ തളിപ്പറമ്പിലെത്തിയത്. എങ്കിലും ക്ഷേത്രത്തിലേക്ക് പോകാതെ കാവ്യ ബന്ധുവായ രമേശന്റെ വീട്ടില്‍ വിശ്രമിച്ചു.

ക്ഷേത്രത്തിലെ തിരക്കൊഴിഞ്ഞ നേരത്ത് രാത്രി എട്ട് മണിയോടെയായിരുന്നു കുടുംബം ക്ഷേത്രത്തിലേക്ക് എത്തിയത്. കാവ്യമാധവ് വേണ്ടി മാതാപിതാക്കളാണ് പൊന്നുംകുടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്
കണ്ണൂരിലെ ഫ്ലാറ്റിലാണ് രാത്രി ഇവര്‍ തങ്ങിയത്. ഇന്ന് പുലര്‍ച്ചെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും തൊഴുതായിരുന്നു മടക്കം. കാവ്ലമാധവന്റെ അമ്മ ശ്യാമളയുടെ സ്വദേശമാണ് തളിപ്പറമ്പ്.

രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൊന്നിന്‍കുടം സമര്‍പ്പണം. ദിലീപ് അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കാവ്യയും ദിലീപും ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അടുത്ത ദിവസം ദിലീപ് ഒറ്റയ്ക്ക് ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ