തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം കാട്ടാക്കടയിലാണ് നായയുടെ ആക്രമണം ഉണ്ടായത്. കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് കടിയേറ്റത്. ആമച്ചല്‍, പല്ലാവൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഇന്നലെ പൂവച്ചലില്‍ രണ്ട് പേരെ തെരുവുനായ കടിച്ചിരുന്നു.
ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന കുട്ടിക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു. കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി കാട്ടാക്കട, നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞദിവസങ്ങളില്‍ തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.
ഇടുക്കിയിലും തരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്
ഇടുക്കി ഉപ്പുതറ കണ്ണമ്പടിയില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റു. കണ്ണമ്പടി കിഴുകാനം സ്വദേശികള്‍ക്കാണ് കടിയേറ്റത്. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദന് ഇലവുങ്കല്‍, രാഹുല്‍ പുത്തന്‍ പുരക്കല്‍, അശ്വതി കാലായില്‍, രമണി പതാലില്‍, രാഗണി ചന്ദ്രന് മൂലയില്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവര്‍ കട്ടപ്പന ഇരുപതേക്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.