ആലപ്പുഴ: കായംകുളത്തിനടുത്തുളള കട്ടച്ചിറ സെന്റ്‌മേരീസ് പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്-പാത്രിയാർക്കീസ് വിശ്വാസികൾ തമ്മിൽ തർക്കം. ചേരിതിരിഞ്ഞ് വിശ്വാസികൾ ഏറ്റുമുട്ടും എന്ന നില വന്നതോടെ സ്ഥലത്ത് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കട്ടച്ചിറ സെന്റ് മേരീസ് പളളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. സുപ്രീം കോടതി വിധി തങ്ങൾക്കനുകൂലമാണെന്ന് പറഞ്ഞ് പളളിയിൽ പ്രാർത്ഥനയ്ക്ക് എത്തുമെന്ന് ഇന്നലെ തന്നെ ഓർത്തഡോക്സ് വിഭാഗം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് തടയാൻ പാത്രിയാർക്കീസ് വിശ്വാസികൾ പളളിക്കകത്ത് നിലയുറപ്പിച്ചു.

സുപ്രീം കോടതിയിൽ നിന്ന് കഴിഞ്ഞ ആഴ്ച കേസിൽ അനുകൂല വിധി നേടിയതായാണ് ഓർത്തഡോക്സ് വിശ്വാസികളുടെ അവകാശവാദം. ഇരു വിഭാഗം വിശ്വാസികളും ഏറ്റുമുട്ടാനുളള സാഹചര്യം കണക്കിലെടുത്താണ് പൊലീസ് ജില്ലാ കലക്ടറെ വിവരമറിയിച്ചത്. രണ്ടാഴ്ചത്തേക്കാണ് ജില്ലാ കലക്ടർ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.