കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്ന് ചലച്ചിത്ര താരം ജയസൂര്യ. ‘തൂക്കി കൊല്ലണം അവരെ’ എന്ന് എഴുതിയ കടലാസുമായി മകളോടൊപ്പമുളള ചിത്രം പങ്കുവെച്ചാണ് ജയസൂര്യ തന്‍റെ പ്രതിഷേധം അറിയിച്ചത്. തന്‍റെ  ഫെയ്‌സ് ബുക്കിലൂടെയാണ്   ജയസൂര്യ ചിത്രം പങ്കുവെച്ചത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെണ്‍കുട്ടിയെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേത്ര​ത്തി​ന​ക​ത്ത് വ​ച്ച് ഒരാഴ്ചയോളം എ​ട്ടു പേ​ർ ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.