ചെങ്ങന്നൂർ: ജമ്മു കശ്മീരിലെ കത്തുവയിൽ പിഞ്ചുപെൺകുട്ടി പിച്ചിച്ചീന്തപ്പെട്ട സംഭവത്തിൽ പ്രതിഷേധം ആളിപ്പടരുന്നു. കേരളത്തിലും ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. കുഞ്ഞുങ്ങളുണ്ട്, ബിജെപി പ്രവർത്തകർക്ക് വീട്ടിലേക്ക് പ്രവേശനമില്ല എന്ന പോസ്റ്ററുകൾ വീടിന് മുന്നിൽ പതിച്ചാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ​ പ്രതിഷേധങ്ങൾ നടക്കുന്നത്.




കശ്മീര്‍ കത്തുവ മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മതത്തിന്റെ പേരില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന പോസ്റ്ററുകളും വീടുകൾക്ക് മുന്നിൽ പതിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിലും സമാനമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. വോട്ട് ചോദിച്ച് വരുന്ന ബിജെപി പ്രവർത്തകർക്ക് വീട്ടിലേക്ക് പ്രവേശനമില്ല എന്ന പോസ്റ്ററുകളാണ് ഇവിടങ്ങളിൽ പതിച്ചിട്ടുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ