കൊച്ചിയിലെ കാശി ആർട്ട് കഫേ സ്ഥാപകനായ അനൂപ് സ്കറിയ  (57) നിര്യാതനായി. കൊച്ചിയെ കേരളത്തിലെ ആർട്ട് ഹബ്ബ് ആക്കിമാറ്റാനുളള അനൂപിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കാശി ആർട്ട് കഫേയുടെ സ്ഥാപനത്തിന് പിന്നിൽ.

കൊച്ചിയിലെ നിരവധി സാംസ്കാരിക പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്തിത്വമായിരുന്നു അനൂപിന്റേത്. കൊച്ചി കാർണിവൽ അടക്കമുളള പലതിന്റെയും പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.

1997 ലാണ് കലാരംഗത്ത് ഉണർവേകിയ കാശി ആർട്ട് കഫേ സ്ഥാപിക്കുന്നത്. ‘കാശി ആർട്ട് പ്രൈസ് ‘എന്ന പദ്ധതി വർഷത്തിലൊരിക്കൽ​ നടത്തിയിരുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതിയിൽ മൂന്നുപേരെ തിരഞ്ഞെടുത്ത് അവർക്ക് പ്രദർശനം നടത്താനുളള സൗകര്യ ചെയ്തു നൽകും. ‘കാശി ആർട്ട് റസിഡൻസി’ എന്ന പദ്ധതിയും നടത്തി. ഈ​ രണ്ട് പദ്ധതികളും കേരളത്തിലെ ചിത്രകല രംഗത്ത് വളരെ വലിയ ചലനമുണ്ടാക്കി. നിരവധി യുവകലാകാരന്മാരെ കണ്ടെത്തി അവരുടെ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ ഗ്യാലറികൾ അനൂപ്  അവതരിപ്പിച്ച ആശയങ്ങളിൽ പലതും പിന്നീട് നടപ്പാക്കി.

കഴിഞ്ഞ കുറച്ചു കാലമായി രോഗബാധിനായിരുന്ന അനൂപ് ഇന്നലെ രാത്രിയാണ് നിര്യാതനായത്. ഭാര്യ ഡോറ, മക്കൾ ജ്യോതി, നിത്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.