scorecardresearch

പെരിയ ഇരട്ട കൊലപാതക കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും; സിബിഐ മതിയെന്ന് കോണ്‍ഗ്രസ്

എസ്‌പി ഓഫീസിലേക്കുളള മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും

എസ്‌പി ഓഫീസിലേക്കുളള മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും

author-image
WebDesk
New Update
Chief Minister, Kripesh, Sharath Lal

കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നും ഗൂഢാലോചനയിൽ ഉൾക്കൊണ്ട പ്രതികളെക്കൂടി അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസിന്റെ മാര്‍ച്ച് ഇന്ന്. എസ്‌പി ഓഫീസിലേക്കുളള മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. കേസില്‍ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കാനിരിക്കെ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധത്തിനൊരുങ്ങുന്നത്.

Advertisment

നിരാഹാര സമരമുൾപ്പെടെ വരും ദിവസങ്ങളിലും കോൺഗ്രസ് പ്രതിഷേധിക്കും. അന്വേഷണം ഏറ്റെടുക്കാനിരിക്കെ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കാസർഗോഡ് എത്തിയിരുന്നു. ഫെബ്രുവരി 17 നാണ് കല്യോട്ടിനടുത്ത് ഇരട്ടക്കൊല നടന്നത്​. ജീപ്പിലെത്തിയ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഎം പെ​രി​യ മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എ.പീ​താം​ബ​ര​ൻ, സജി ജോര്‍ജ്, ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനിൽകുമാർ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്.

Kasargod Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: