scorecardresearch

Latest News

രാഷ്ട്രീയ കൊലപാതകം തന്നെ; സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കെന്ന് എഫ്‌ഐആര്‍

നേരത്തെ തന്നെ ഇരുവര്‍ക്കും ഭീഷണിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

periya murder, പെരിയ കൊലപാതകം, kripesh, കൃപേഷ്, sarath lal, ശരത് ലാൽ, ie malayalam, ഐഇ മലയാളം

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും എഫ്‌ഐആറില്‍ സൂചന. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസിലെ പ്രതികളായിരുന്നു രണ്ടു പേരും. നേരത്തെ തന്നെ ഇരുവര്‍ക്കും ഭീഷണിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് സംഭവം. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു.

കൊടുവാള്‍ പോലുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ശരത് ലാലിന് കഴുത്തിലും കാലുകളിലും വെട്ടേറ്റിട്ടുണ്ട്. കൃപേഷിന്റെ നെറ്റിയുടെ തൊട്ടുമുകളിലായാണ് വെട്ടേറ്റത്. 11 സെന്റീമീറ്റര്‍ നീളവും രണ്ട് സെന്റീമീറ്റര്‍ ആഴവും മുറിവിനുണ്ട്. കൃപേഷ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.

ഉത്സവം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇരുവരേയും ഒളിച്ചിരുന്ന അക്രമി സംഘം ആക്രമിക്കുകയായിരുന്നു. രാത്രി 7.30 ഓടെയാണ് സംഭവം. ബൈക്ക് തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. അതേസമയം, അക്രമികള്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അടക്കം അന്വേഷിക്കുമെന്ന് കാസര്‍ഗോഡ് എസ്പി എ.ശ്രീനിവാസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kasargod youth congress murder fir report

Best of Express