Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

പെരിയ ഇരട്ട കൊലപാതകം: സിപിഎം നേതാവ് പീതാംബരൻ കസ്റ്റഡിയില്‍

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് വിവരം.

periya murder, ie malayalam

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് കസ്റ്റഡിയില്‍. ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് കസ്റ്റഡിയിലായത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പീതാംബരനാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. അതേസമം, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് വിവരം.

സിപിഎം പ്രാദേശിക നേതൃത്വത്തിന് കൊല്ലപ്പെട്ട കൃപേഷിനോടും ശരത്തിനോടും വൈരാഗ്യമുണ്ടായിരുന്നതായി കൃപേഷിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. കണ്ണൂരില്‍ നിന്നുള്ള കൊട്ടേഷന്‍ സംഘമാണ് കൊല നടത്തിയിരിക്കുന്നതെന്നാണ് നിഗമനം. പ്രദേശത്ത് കണ്ണൂര്‍ റജിസ്‌ട്രേഷനിലുള്ള വാഹനം ഉണ്ടായിരുന്നതായി പൊലീസിന് മൊഴി ലഭിച്ചു. ഒരു ജീപ്പാണ് പ്രദേശത്ത് എത്തിയത്. ഇതിനെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടാതെ പ്രദേശത്ത് നിന്നും ലഭിച്ച മൂന്ന് മൊബൈല്‍ ഫോണുകളും നിര്‍ണായകമാവും. പ്രതികളില്‍ ആരുടേതെങ്കിലും ആവാം ഈ ഫോണുകളെന്നാണ് വിലയിരുത്തല്‍.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kasargod periya murder case cpm local committee member a peethambaran detained

Next Story
സമരപ്പന്തല്‍ പൊളിച്ചു: സെക്രട്ടറിയേറ്റിന് മുമ്പില്‍ എം പാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം
The moderation of comments is automated and not cleared manually by malayalam.indianexpress.com