scorecardresearch

ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീണ് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

എസ്എഫ്ഐ പ്രവർത്തകനായിരുന്നു മരിച്ച റോജേഷ് റോയ്

എസ്എഫ്ഐ പ്രവർത്തകനായിരുന്നു മരിച്ച റോജേഷ് റോയ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rojesh Roy, Kasargod LBS College Student. Train Accident, Kannur Railway Station

കണ്ണൂർ: ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി മരിച്ചു. ശനിയാഴ്ച നടക്കുന്ന പരീക്ഷയെഴുതാൻ പുറപ്പെട്ട കണ്ണൂർ ഇരിട്ടി മണിക്കടവ് സ്വദേശി റോജേഷ് റോയ് (21) ആണ് അപകടത്തിൽ പെട്ട് മരിച്ചത്.

Advertisment

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഇന്ന് രാവിലെ 11.30 യോടെയാണ് സംഭവം. ഇന്ന് രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ട റോജേഷ് റോയ്ക്കും സുഹൃത്തുക്കൾക്കും സമയത്തിന് റെയിൽവേ സ്റ്റേഷനിൽ എത്താൻ സാധിച്ചിരുന്നില്ലെന്നാണ് വിവരം. ട്രെയിൻ പുറപ്പെട്ട ശേഷം എത്തിയ മൂവരും ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതായിരുന്നു.

ഇതിനിടെ പിടിവിട്ട റോജേഷ് പാളത്തിലേക്ക് വീണു. ട്രെയിൻ കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം ആറാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു. എസ്എഫ്ഐ പ്രവർത്തകനാണ്.

മണിക്കടവിലെ റോയ്, ജോയ്‌സി ദമ്പതികളുടെ ഏകമകനാണ് മരിച്ച റോജേഷ്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ രാവിലെ 10.30 ന് മണിക്കടവിലെ സെന്റ് ആന്റണീസ് പളളി സെമിത്തേരിയിൽ നടക്കും.

Engineering Student Kannur Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: