scorecardresearch

തലക്ക് അടിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെ; പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

author-image
WebDesk
New Update
peethambaran

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിലെ പ്രതി എ പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലേക്ക് വിട്ടു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയുടെ മുടിയുടേയും രക്തത്തിന്റേയും സാമ്പിളുകളും എടുക്കണം. ഈ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഏഴ് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

Advertisment

കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമെന്നാണ് കോടതിയുടെ നിരീക്ഷണം. ഓരോ 48 മണിക്കൂറിലും പ്രതിയുടെ വൈദ്യ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പീതാംബരനെ കൊലപാതകം നടന്ന കല്ല്യോട്ട് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ച വാളും ഇരുമ്പ് ദണ്ഡുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ പീതാംബരന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ചൊവ്വാഴ്ചയാണ് പൊലീസ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തില്‍ തനിക്ക് നേരിട്ടു പങ്കുണ്ടെന്ന് പീതാംബരന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൃപേഷിനെ തലയ്ക്കു വെട്ടിയത് താനാണെന്നും തന്നെ ആക്രമിച്ചതിന്റെ ദേഷ്യം കൊണ്ടാണ് കൊല ചെയ്തതെന്നും പീതാംബരന്‍ പറഞ്ഞു.

Advertisment

ഇവര്‍ തന്നെ ആക്രമിച്ച കാര്യം പാര്‍ട്ടിയില്‍ പരാതിപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി കാര്യമായി ഒന്നും ചെയ്തില്ലെന്നും ഒരു ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ലെന്നും ഈ അപമാനം സഹിക്കാനാകാതെയാണ് താന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ പൊലീസിന് മൊഴി നല്‍കി.

Kasargod Murder Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: