കാസര്‍ഗോഡ്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി. രവീശ തന്ത്രി കുണ്ടാറിനെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഹൊസങ്കടിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. സംഘര്‍ഷവുമുണ്ടായി. ഇതേതുടര്‍ന്ന് ജനറല്‍ സെക്രട്ടറി എല്‍.ഗണേഷിനെ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു.
കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ ആണ് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത്. അടുത്തിടെ മാത്രം പാര്‍ട്ടിയിലേക്ക് വന്ന ആളാണ് രവീശ തന്ത്രി കുണ്ടാര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് കുറയാനുള്ള കാരണം രവിശ തന്ത്രിയാണ്. അത്തരമൊരു സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയത്തെയാണ് തകര്‍ക്കുന്നത് പ്രതിഷേധക്കാര്‍ പറയുന്നു.
നിക്ഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.