കാസർഗോഡ്: ഒൻപത് വയസുകാരന്റെ മൃതദേഹം മരമില്ലിലെ മരത്തടിക്കടിയിൽ നിന്ന് കണ്ടെത്തി.  മഞ്ചേശ്വരം വോർക്കാടിക്കടുത്ത് ബേക്കറി ജങ്ഷനിലെ മരമില്ലിലെ മരത്തടികൾക്കടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഗംഗാധര ആചാര്യയുടെ മകൻ സാവന്താണ് മരിച്ചത്.

മൃതദേഹത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്ന് കൊല്ലപ്പെട്ടതാകാമെന്ന സംശയം നാട്ടുകാർ  പ്രകടിപ്പിച്ചു. മരണത്തിൽ ദുരൂഹത ഉയർന്നതോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പരിയാരം മെഡിക്കൽ കോളേജിലേക്കാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്.

മരമില്ലിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മരത്തടികൾക്കടിയിൽ വീണ് പരിക്കേറ്റാവാം മരിച്ചതെന്ന സംശയമാണ് പൊലീസ് ഉന്നയിച്ചത്. എന്നാൽ നാട്ടുകാർ കൊലപാതകമാവാമെന്ന സംശയം ഉന്നയിക്കുകയും ചെയ്തു.

കൂലിപ്പണിക്കാരനായ ഗംഗാധര ആചാര്യയുടെയും ശാരദയുടെയും മകനാണ് മരിച്ച സാവന്ത്. ഇന്ദുജ, സുഭാഷിണി, ജിതേഷ്, സുഹാന എന്നിവർ സഹോദരങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ