Latest News

പീഡനക്കേസില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ കാസര്‍ഗോഡ് സ്വദേശി പിടിയില്‍

വിദേശത്തായിരുന്ന പ്രതിയെ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലീസാണ് പിടികൂടി

കാസര്‍ഗോഡ്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ത്രീപീഡനക്കേസിലെ പ്രതിയെ ഇന്റർ പോളിന്റെ സഹായത്തോടെ പിടികൂടി. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത്(23) ആണ് പിടിയിലായത്.വിദേശത്തായിരുന്ന പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

2018ലാണ് കേസിനാസ്പദമായ സംഭവം. പിന്നീട് വിദേശത്തേക്കു പോയ ഇയാള്‍ക്കായി ഇന്റര്‍പോള്‍ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎഇ പൊലീസിന്റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്റര്‍പോള്‍ ലെയ്സൺ ഓഫീസര്‍ കൂടിയായ ഐജി സ്പര്‍ജന്‍കുമാറിനെ അറിയിച്ചതിനെത്തുടർന്നാണ് അറസ്റ്റ്.

ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ന്യൂഡല്‍ഹിയില്‍ എത്തിച്ച ഇയാളെ ഹോസ്ദുര്‍ഗ് പൊലീസ് സംഘം ന്യൂഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kasaragod sexual abuse case interpol notice accused

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com