കാസർഗോഡ് മത്സ്യബന്ധന ബോട്ട് അപകടം: കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

കോസ്റ്റല്‍ പൊലീസിന്റെ രക്ഷാപ്രവര്‍ത്തന ബോട്ട് എത്താന്‍ താമസിച്ചതായി മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു

Kasargod, Fisherman

കാസര്‍ഗോഡ്: കാസര്‍ഗോഡ് കസബ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേര്‍ മരിച്ചു. തിരച്ചില്‍ നടത്തിയ മത്സ്യ തൊഴിലാളികള്‍ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ് സ്വദേശികളായ സന്ദീപ്, കാര്‍ത്തിക്, രതീഷ് എന്നിവരാണ് മരണമടഞ്ഞത്.

ഇന്നലെ പുലര്‍ച്ചെയാണ് ശക്തമായ തിരമാലയില്‍പ്പെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മറിഞ്ഞ ബോട്ടില്‍ പിടിച്ചു കിടന്നിരുന്ന നാല് പേരെ മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു.

അഴിമുഖത്തോട് ചേർന്ന് മണൽത്തിട്ടകൾ രൂപമെടുത്തിട്ടുള്ളതിനാൽ അപ്രതീക്ഷിതമായുണ്ടായ തിരകളാണ് അപകട കാരണമെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. കോസ്റ്റല്‍ പൊലീസിന്റെ രക്ഷാപ്രവര്‍ത്തന ബോട്ട് എത്താന്‍ താമസിച്ചതായി മത്സ്യ തൊഴിലാളികള്‍ ആരോപിക്കുന്നു.

Also Read: കണ്ണൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kasaragod fisherman went missing found dead

Next Story
പെട്രോൾ വില: സെഞ്ചുറി കടന്ന് എല്ലാ ജില്ലകളുംPetrol Price
The moderation of comments is automated and not cleared manually by malayalam.indianexpress.com