KAS Rank List: തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പിഎസ്സി ചെയര്‍മാന്‍ എന്‍.കെ. സക്കീറാണ് ഫലം പ്രഖ്യാപിച്ചത്. സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് മാലിനി എസിനാണ്. സട്രീം രണ്ടില്‍ അഖില ചാക്കോയും സ്ട്രീം മൂന്നില്‍ അനൂപ് കുമാര്‍ വിയും ഒന്നാം റാങ്ക് കരസ്ഥമാക്കി. 105 തസ്തികകളിലേക്ക് ആദ്യ നിയമനം നൽകുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്.
സ്ട്രീം ഒന്ന്: മാലിനി എസ് (ഒന്നാം റാങ്ക്), നന്ദന എസ് പിള്ള (രണ്ടാം റാങ്ക്), ഗോപിക ഉദയന്‍ (മൂന്നാം റാങ്ക്), ആതിര എസ്.വി. (നാലാം റാങ്ക്), ഗൗതമന്‍ എം (അഞ്ചാം റാങ്ക്).
സ്ട്രീം രണ്ട്: അഖില ചാക്കോ (ഒന്നാം റാങ്ക്), ജയകൃഷ്ണന്‍ കെ.ജി. (രണ്ടാം റാങ്ക്), പാര്‍വതി ചന്ദ്രന്‍ എല്‍ (മൂന്നാം റാങ്ക്), ലിപു എസ്. ലോറന്‍സ് (നാലാം റാങ്ക്), ജോഷ്വാ ബെനറ്റ് ജോണ്‍ (അഞ്ചാം റാങ്ക്).
സ്ട്രീം മൂന്ന്: അനൂപ് കുമാര്‍ വി. (ഒന്നാം റാങ്ക്), അജീഷ് കെ (രണ്ടാം റാങ്ക്), പ്രമോദ് ജി.വി. (മൂന്നാം റാങ്ക്), ചിത്രലേഖ കെ.കെ. (നാലാം റാങ്ക്), സനോപ് എസ്. (അഞ്ചാം റാങ്ക്).
സിവിൽ സർവീസിനു സമാനമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭരണ സർവീസാണ് കെഎഎസ്. രണ്ടാം ഗസറ്റഡ് പോസ്റ്റിലേക്കാണ് ആദ്യ നിയമനം നടത്തുക. സിവിൽ സർവീസിനുള്ള ഫീഡർ കാറ്റഗറിയായി കണക്കാക്കുന്ന തസ്തികയിൽ മികവ് പുലര്‍ത്തിയാല്‍ പത്ത് വർഷത്തെ പ്രവര്‍ത്തനത്തിന് ശേഷം സിവിൽ സർവീസിലേക്ക് യോഗ്യത നേടാന്‍ കഴിയും.