തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷ ഫലം ഓഗസ്റ്റ് 26ന് പ്രഖ്യാപിചേക്കും. പിഎസ്‌സി ചെയർമാൻ എംകെ സക്കീറാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതല്‍ നടത്തും. കൊവിഡ് കണക്കിലെടുത്ത് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയവര്‍ക്ക് ഓണ്‍ലൈന്‍ പരിശോധന നടത്തുമെന്നും എം കെ സക്കീര്‍ അറിയിച്ചു.

നാലു ലക്ഷത്തോളം ഉദ്യോഗാർഥികളാണ് മൂന്ന് സ്ട്രീമുകളിലായി പരീക്ഷയെഴുതിയത്. 3000 മുതൽ 4000 വരെ ഉദ്യോഗാർഥികളെ സ്ട്രീം ഒന്നിൽ ഉൾപ്പെടുത്തുമെന്നും ചെയർമാൻ വ്യക്തമാക്കി. സ്ട്രീം 2-ലും 3-ലും ആനുപാതികമായ രീതിയിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തും. മെയിൻ പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രിലിമിനറി പരീക്ഷയുടെ മാർക്ക് കൂട്ടില്ലെന്നും പി.എസ്.സി ചെയർമാൻ വ്യക്തമാക്കി.

നേരത്തെ കെഎഎസ് അപേക്ഷാ നടപടികളിൽനിന്ന് ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകരെ ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നു ഹൈക്കോടതി. എന്നാൽ, പിഎസ്‌സി, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കറ്റ് ജനറൽ ഓഫിസ് എന്നിവടങ്ങളിലെ ജീവനക്കാരെ അപേക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കിയതിൽ തെറ്റില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.