KAS Preliminary Exam Results: തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലമാണ് പ്രഖ്യാപിച്ചു. ഫലം വെബ്സൈറ്റിൽ ലഭിക്കും.
3.14 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. 2020 ഫെബ്രുവരി 22 നായിരുന്നു പ്രാഥമിക പരീക്ഷ. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം ഒന്ന്, സ്ട്രീം രണ്ട് വിഭാഗങ്ങളുടെ ഫലം മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. സ്ട്രീം മൂന്ന് പരീക്ഷാ ഫലങ്ങൾ മാറ്റിവച്ചിരിക്കുകയാണ്.
Read More: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടെന്ന് വിദഗ്ധ സംഘം
ഓപ്പൺ മെറിറ്റായ സ്ട്രീം ഒന്നിൽ 2160 പേർ ഇടം പിടിച്ചു. ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർക്കുള്ള സ്ട്രീം രണ്ടിൽ 1048 പേരാണ് പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടിയത്. ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാം സ്ട്രീം പരീക്ഷാ ഫലം നിയമ പ്രശ്നങ്ങളെത്തുടർന്ന് നീട്ടിവച്ചതാണെന്നാണ് വിശദീകരണം.
Read More: സെക്രട്ടറിയേറ്റിലെ തീപിടിത്തം: ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ റിപ്പോർട്ട് നൽകും
ഈ വർഷം നവംബറിലാണ് കെഎസ് മെയിൻ പരീക്ഷ. നവംബർ 21, 22 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി പരീക്ഷ നടത്തും.
പ്രാഥമിക പരീക്ഷയിൽ പുനർമൂല്യനിർണ്ണയം നടത്താനും ഉത്തരക്കടലാസിന്റെ പകർപ്പിനു വേണ്ടിയും അപേക്ഷിക്കാനുള്ള അവസരം ഉദ്യോഗാർത്ഥികൾക്കുണ്ട്. ഇതിനായി ചുരുക്കപ്പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകേണ്ടതാണ്.