കെഎഎസ് മെയിൻ പരീക്ഷ നാളെ മുതൽ; 19 കേന്ദ്രങ്ങളും 3190 ഉദ്യോഗാർഥികളും സജ്ജം

20ന് രാവിലെ 9.30 മുതൽ 12 വരെ ആദ്യ സെഷനും 1.30 മുതൽ നാലുവരെ രണ്ടാം സെഷനും നടക്കും. 21ന് രാവിലെ 9.30 മുതൽ 12വരെയാണ്‌ അവസാന സെഷൻ

niti Ayog, Civil Service, Civil service exam, NITI Ayog, നീതി ആയോഗ്, സിവിൽ സർവ്വീസ് പരീക്ഷ, സിവിൽ സർവ്വീസ് പ്രായപരിധി
niti Ayog, Civil Service, Civil service exam, NITI Ayog, നീതി ആയോഗ്, സിവിൽ സർവ്വീസ് പരീക്ഷ, സിവിൽ സർവ്വീസ് പ്രായപരിധി

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു (കെഎഎസ്) മുഖ്യ പരീക്ഷ നാളെ മുതൽ. 19 കേന്ദ്രങ്ങളിലായി മൂവായിരത്തിലധികം ഉദ്യാഗാർഥികളാണ് പിഎസ്‌സി നടത്തുന്ന മെയിൻ പരീക്ഷ എഴുതുന്നത്. രണ്ട് ദിവസങ്ങളിലായാണ് പരീക്ഷ. 20ന് രാവിലെ 9.30 മുതൽ 12 വരെ ആദ്യ സെഷനും 1.30 മുതൽ നാലുവരെ രണ്ടാം സെഷനും നടക്കും. 21ന് രാവിലെ 9.30 മുതൽ 12വരെയാണ്‌ അവസാന സെഷൻ.

മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടിയവർക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷ ആരംഭിച്ച ശേഷം പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിക്കുവാൻ ഉദ്യോഗാർഥികളെ അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിൽ നിശ്ചിതസമയം കഴിഞ്ഞ് വൈകി എത്തുന്ന സാഹചര്യം ഒഴിവാക്കാൻ ഉദ്യോഗാർഥികൾ പ്രക്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Also Read: കെഎഎസ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപണം; ഹെെക്കോടതിയിൽ ഹർജി

അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, നീലയോ കറുപ്പോ ബാൾപോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളിൽ കൊണ്ടുപോകാനാകൂ. പരീക്ഷ ആരംഭിച്ചശേഷം പ്രവേശനം അനുവദിക്കില്ല. നിരീക്ഷണത്തിനായി ഉയർന്ന ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. ഉത്തരക്കടലാസ് ഓൺസ്ക്രീൻ മാർക്കിങ് മുഖേന മൂല്യനിർണയം നടത്തുന്നതിനാൽ ഉദ്യോഗാർഥികൾക്കുള്ള പ്രത്യേക നിർദേശങ്ങൾ പിഎസ്‌സി വെബ്സൈറ്റിലും ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും നൽകിയിട്ടുണ്ട്.

ക്വാറന്റൈനിൽ കഴിയുന്നവർക്കും കോവിഡ് സ്ഥിരീകരിച്ചവർക്കും പരീക്ഷാകേന്ദ്രത്തിൽ പ്രത്യേക മുറികളിൽ സൗകര്യമൊരുക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സാനിറ്റൈസർ, കുടിവെള്ളം എന്നിവ സുതാര്യമായ കുപ്പികളിൽ കരുതാം. വാച്ച്, മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ പരീക്ഷാഹാളിൽ അനുവദിക്കില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kas main exam psc

Next Story
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5722 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ശതമാനംCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, covid numbers explained, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com