തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിന്റെ പ്രഥമ പരീക്ഷ പൂർത്തിയായി. പ്രാഥമിക  പരീക്ഷയാണ് ഇന്നു രണ്ടു ഘട്ടങ്ങളിലായി നടന്നത്. 1535 കേന്ദ്രങ്ങളിലായി മൂന്നരലക്ഷം പേരാണ് പരീക്ഷ എഴുതിയത്. രാവിലെയും ഉച്ചയ്‌ക്കുമായാണ് പരീക്ഷ നടന്നത്. പരീക്ഷ കടുപ്പമായിരുന്നെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇതേ തുടർന്ന് നിരവധി ട്രോളുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പരീക്ഷയുടെ ആദ്യ ഘട്ടം ആരംഭിച്ചത് രാവിലെ 10.30 നാണ്. 9.45 ഓടെ പരീക്ഷാകേന്ദ്രങ്ങളിലേക്ക് എത്തിച്ചേർന്നു. പത്ത് മണിയോടെ പരീക്ഷാകേന്ദ്രങ്ങളുടെ ഗേറ്റ് അടച്ചു. 10.30 ന് ആരംഭിച്ച പരീക്ഷ 12 മണിയോടെ പൂർത്തിയായി. പിന്നീട് ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു.

Read Also: മോദി ബഹുമുഖ പ്രതിഭ; പുകഴ്ത്തി ജസ്റ്റിസ് അരുണ്‍ മിശ്ര

ഉച്ചയ്‌ക്കുള്ള ഘട്ടം കൃത്യം രണ്ട് മണിക്ക് ആരംഭിച്ചു. അതിനു മുന്നോടിയായി 1.30 ന് പരീക്ഷാകേന്ദ്രങ്ങളുടെ ഗേറ്റുകൾ അടച്ചു. രണ്ടു മണി മുതൽ 3.30 വരെയായിരുന്നു പരീക്ഷ.

രാവിലെ നടന്ന പരീക്ഷ വളരെ ബുദ്ധിമുട്ടായിരുന്നു എന്നാണ് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവർ പറഞ്ഞത്.  ചോദ്യപേപ്പർ വളരെ പ്രയാസമേറിയതായിരുന്നു എന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.

അതേസമയം, ഉച്ചയ്‌ക്ക് നടന്ന പരീക്ഷ താരതമ്യേന എളുപ്പമായിരുന്നു എന്നും പരീക്ഷാർഥികൾ അഭിപ്രായപ്പെട്ടു. മലയാളം, ഇംഗ്ലീഷ് ചോദ്യപേപ്പറുകൾ എളുപ്പമായിരുന്നു എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.

Read Also: മോദി ബഹുമുഖ പ്രതിഭ; പുകഴ്ത്തി ജസ്റ്റിസ് അരുണ്‍ മിശ്ര

പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവരുടെ പട്ടിക ഒരു മാസത്തിനകം തയാറാക്കാനാണ് പിഎസ്‌സിയുടെ നീക്കം. പ്രാഥമിക പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് ജൂണിലോ, ജൂലൈയിലോ ആയിരിക്കും വിവരണാത്മക മുഖ്യപരീക്ഷ നടക്കുക. അതിനുശേഷം അഭിമുഖ പരീക്ഷ നടക്കും.

പ്രിലിമിനറി പരീക്ഷയ്ക്ക് കട്ട് ഓഫ് മാർക്കില്ല. നിലവിലുള്ള ഒഴിവുകളുടെ നിശ്ചിത മടങ്ങ് ഉദ്യോഗാർത്ഥികളെ പ്രിലിമിനറി പരീക്ഷയിലൂടെ മുഖ്യപരീക്ഷയ്ക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുക. ഇതിലെ നിശ്ചിത മടങ്ങ് തീരുമാനിക്കേണ്ടത് പി എസ് സിയാണ്. 1535 കേന്ദ്രങ്ങളിലായി 384661 പേരാണ് പരീക്ഷ എഴുതിയത്. ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കുവാനാണ് പി എസ് സി യുടെ ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.