കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതിഷേധത്തിന് പിന്നാലെ കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തി

കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്

Karuvannur bank loan scam case, Karuvannur bank loan scam case arrest, Karuvannur bank loan scam case crime branch, Karuvannur bank loan fraud case, kerala government on Karuvannur bank loan fraud case, Kerala high court, plea for CBI probe Karuvannur bank loan fraud case, Karuvannur bank loan fraud case crimbranch case, Karuvannur bank loan fraud CPM, indian express malayalam, ie malayalam

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെടുകയും പിന്നീട് കാണാതാകുകയും ചെയ്ത മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുജേഷ് തിരിച്ചെത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷ് പറയുന്നത്. തൃശൂര്‍ മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷിന്റെ തിരോധാനം ഏറെ ചര്‍ച്ചയായിരുന്നു.

കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനാല്‍ സുജേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ചയാണ് സഹോദരന്‍ സുജേഷിനെ കാണാനില്ലെന്ന് പരാതി നല്‍കിയത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുജേഷ് പരസ്യമായി പ്രതികരിക്കുകയും ഒറ്റയ്ക്ക് സമരം നടത്തുകയും ചെയ്തിരുന്നു. മാധ്യമങ്ങളിലൂടെയും ആരോപണ വിധേയര്‍ക്കെതിരെ ഇയാള്‍ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് സുജേഷിനെ കാണാതായത്.

ഇതിന് പിന്നാലെ സിപിഎം സുജേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അംഗത്വം തിരികെ ലഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകവെയായിരുന്നു സുജേഷിനെ കാണാതായത്. കാറുമായി വീട്ടില്‍ നിന്നിറങ്ങിയ സുജേഷിന്റെ മൊബൈല്‍ ഫോണും ഓഫ് ആയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ ഊര്‍ജിത അന്വേഷണം നടക്കുന്നതിനിടെയാണ് തിരിച്ചു വരവ്.

Also Read: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്; സാമുദായിക നേതാക്കളുടെ യോഗം ഉടന്‍ വിളിച്ചേക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Karuvannur bank former cpm member returns home

Next Story
നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്; സാമുദായിക നേതാക്കളുടെ യോഗം ഉടന്‍ വിളിച്ചേക്കുംNarcotic Jihad, Mar Joseph Kalarangattu
The moderation of comments is automated and not cleared manually by malayalam.indianexpress.com