Karunya Plus KN-239 Lottery Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കേരള കാരുണ്യ ഭാഗ്യക്കുറിയുടെ കെഎൻ-239 ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ടിക്കറ്റ് നമ്പർ PU 809075ന്, രണ്ടാം സമ്മാനം ടിക്കറ്റ് നമ്പർ PU 267004നുമാണ് ലഭിച്ചത്.

ഒന്നാം സമ്മാനം 80 ലക്ഷം രൂപയും, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഫല പ്രഖ്യാപനം ഉച്ചയ്ക്ക് മൂന്നു മണിക്കായിരുന്നു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ //www.keralalotteryresult.net/ 3.45 ഫലം അറിയാം.

കേരള കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 5,000 ത്തില്‍ താഴെ സമ്മാനത്തുക ലഭിച്ചവര്‍ക്ക് ലോട്ടറി കടകളില്‍ എത്തി പണം കൈപ്പറ്റാം. തുക 5,000 ത്തിനു മുകളിലാണെങ്കില്‍ ബാങ്കിലോ സര്‍ക്കാര്‍ ലോട്ടറി ഓഫിസുകളിലോ തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ടിക്കറ്റ് നല്‍കി പണം വാങ്ങാം.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

നവരാത്രി സ്‌പെഷ്യല്‍ ബംബര്‍ ടിക്കറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതലാണ് ഇവയുടെ വില്‍പന തുടങ്ങിയത്. പൂജ ബംബര്‍ 2018 ന്റെ ഫലം നവംബര്‍ 30 ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലു കോടി രൂപയാണ് പൂജ ബംബറിന്റെ ഒന്നാം സമ്മാനം. 150 രൂപയാണ് ടിക്കറ്റ് വില. ലോട്ടറി ഏജന്‍സികളില്‍നിന്നും ടിക്കറ്റ് വാങ്ങാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ