ആലപ്പുഴ: ഭാര്യയുടെ താലിമാല അടക്കം വിറ്റിട്ടും സ്വന്തമാക്കിയ കിടപ്പാടത്തിന്റെ കടം തീർക്കാനാകാതെ വിഷമിക്കുമ്പോഴാണ് കൂലിപണിക്കാരനായ സുജിത്തിനെ ഭാഗ്യദേവത കടാക്ഷിച്ചത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് വലിയകലവൂർ കാട്ടുങ്കൽവെളി കോളനിയിലെ താമസക്കാരനായ കെ.ഒ.സുജിത്തിന് അടിച്ചത്. വർഷങ്ങളായി സ്ഥിരമായി ലോട്ടറിയെടുക്കുന്ന സുജിത്തിന് 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി അടിക്കുന്നത് ഇതാദ്യമാണ്.
Monsoon Bumper Lottery 2019: ആദ്യം ലക്ഷപ്രഭു, ഇപ്പോൾ കോടീശ്വരൻ; മൺസൂർ ബംപർ അഞ്ച് കോടി അജിതന്
കഴിഞ്ഞ ഒരു വർഷമായി ദിവസവും 200 രൂപയ്ക്ക് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സുജിത് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. ”ചിലപ്പോഴൊക്കെ മുഴുവൻ പണവും കൊടുക്കാതെയാണ് ടിക്കറ്റ് വാങ്ങാറുളളത്. അന്നും മുഴുവൻ പണവും നൽകിയില്ല. 100 രൂപയാണ് നൽകിയത്. പണി സ്ഥലത്ത് നിൽക്കുമ്പോഴാണ് എനിക്ക് ഒന്നാം സമ്മാനം അടിച്ചെന്ന് ലക്കി സെന്റർ ഉടമ ശശി വിളിച്ചു പറയുന്നത്. കേട്ടപ്പോൾ ശരീരം തളർന്നുപോകുന്നതുപോലെ തോന്നി. വൈകിട്ട് വീട്ടിൽ എത്തി ടിക്കറ്റ് നോക്കിയപ്പോഴാണ് ശ്വാസം നേരെ വീണത്,” സുജിത് പറഞ്ഞു.
Kerala Lottery Win Win W-523 Result: വിൻ വിൻ W-523 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ആലപ്പുഴയ്ക്ക്
കിടപ്പാടം വാങ്ങിയതിന്റെ ബാധ്യതകൾ തീർത്ത്, വീടിന്റെ ബാക്കിയുളള അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി, പാലു കാച്ചൽ ചടങ്ങ് നടത്താനാണ് ആദ്യ ശ്രമമെന്ന് സുജിത് പറയുന്നു. ഒരു മാസം മുൻപാണ് നാലര ലക്ഷം രൂപയ്ക്ക് സുജിത് മൂന്നു സെന്റ് സ്ഥലവും ചെറിയൊരു വീടും വാങ്ങിയത്. വായ്പ എടുത്തും ഭാര്യയുടെ താലിമാല അടക്കം വിറ്റ് രണ്ടു ലക്ഷം രൂപ നൽകി. ഇനിയും രണ്ടര ലക്ഷം കൊടുക്കാനുണ്ടായിരുന്നു.
Read Also: തിരുവോണം ബംപര് നറുക്കെടുപ്പ് സെപ്റ്റംബർ 19 ന്
ചെറിയ വീടാണെങ്കിലും ഭാഗ്യദേവത തന്നെ തേടിയെത്തിയ ഈ വീട്ടിൽ തന്നെയായിരിക്കും താമസിക്കുകയെന്ന് സുജിത് പറഞ്ഞു. ഭാര്യ ജിഷയും മക്കളായ ഗോകുൽ കൃഷ്ണയും കൃഷ്ണഗോപുവും അടങ്ങുന്നതാണ് സുജിത്തിന്റെ കുടുംബം. ഗോകുൽ കൃഷ്ണ രണ്ടാം ക്ലാസിൽ പഠിക്കുന്നു. രണ്ടര വയസുകാരനായ കൃഷ്ണഗോപു അംഗനവാടിയിലാണ്. ഓമനക്കുട്ടനും സേതുവുമാണ് സുജിത്തിന്റെ മാതാപിതാക്കൾ.
ഒന്നാം സമ്മാനം ലഭിച്ചെന്നു കരുതി ലോട്ടറി ടിക്കറ്റെടുക്കുന്നത് നിർത്താൻ സുജിത് തയാറല്ല. ഇനിയും താൻ ടിക്കറ്റ് എടുക്കുമെന്ന് സുജിത് പറയുന്നു.