തൃശൂർ: ബോളിവുഡ് ചിത്രം പദ്മാവതിനെതിരെയുളള പ്രക്ഷോഭം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ കർണ്ണിസേന ഒരുങ്ങുന്നു. ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കർണ്ണി സേനയുടെ കേരള ഘടകം പ്രസിഡന്റ് ജഗദീഷ്‌പാൽ സിംഗ് റാണാവത്ത് പറഞ്ഞു.

രണ്ടു ദിവസത്തിനുളളിൽ ഈ ആവശ്യം ഉന്നയിച്ച് കർണ്ണി സേന കേരള നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിനെതിരെ ഉത്തരേന്ത്യയിലാകെ പ്രതിഷേധം കത്തുന്നതിനിടെയാണ് ഇത് കേരളത്തിലേക്കും വ്യാപിപ്പിക്കാൻ നേതാക്കളുടെ ശ്രമം നടക്കുന്നത്.

സിനിമ പ്രദർശിപ്പപിച്ച തിയേറ്ററിന് നേരെ കർണാടകയിൽ പെട്രോൾ ബോംബ് എറിഞ്ഞതാണ് ഇന്നത്തെ പ്രധാന സംഭവങ്ങളിലൊന്ന്. ബലേഗാവിലെ തിയേറ്ററിന് നേരെയായിരുന്നു ആക്രമണം. സിനിമ കണ്ടി ഇന്നലെ രാത്രി ആളുകൾ പുറത്തേക്കിറങ്ങിയപ്പോഴാണ് സംഘടിച്ചെത്തിയ പ്രതിഷേധക്കാർ പെട്രോൾ ബോംബ് എറിഞ്ഞത്. ഇതോടെ ആളുകൾ ചിതറിയോടി. പലർക്കും പരിക്കേറ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ