scorecardresearch

കര്‍ണാടക എംഎല്‍എമാര്‍ക്ക് വമ്പന്‍ 'ഓഫറു'മായി കേരള ടൂറിസം

'വരൂ പുറത്തിറങ്ങി കളിക്കൂ' എന്നൊരു ഹാഷ്‌ടാഗും കൂടെയുണ്ട്.

'വരൂ പുറത്തിറങ്ങി കളിക്കൂ' എന്നൊരു ഹാഷ്‌ടാഗും കൂടെയുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കര്‍ണാടക എംഎല്‍എമാര്‍ക്ക് വമ്പന്‍ 'ഓഫറു'മായി കേരള ടൂറിസം

തിരുവനന്തപുരം: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടയിലെ എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ച്, കേരളാ ടൂറിസം. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ക്ഷണം.

Advertisment

കര്‍ണാടകയിലെ അതികഠിനമായ പോരാട്ടത്തിനു ശേഷം സമ്മർദത്തില്‍ നിന്നും മുക്തി നേടാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വരാനാണ് കേരള ടൂറിസം വകുപ്പ് പറഞ്ഞിരിക്കുന്നത്. 'വരൂ, പുറത്തിറങ്ങി കളിക്കൂ' എന്നൊരു ഹാഷ്‌ടാഗും കൂടെയുണ്ട്. തങ്ങളുടെ സുന്ദരവും സുരക്ഷിതവുമായ റിസോര്‍ട്ടുകളില്‍ താമസമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്.

karnataka election kerala tourism

കേവല ഭൂരിപക്ഷം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പങ്കാളിയാകും. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റുക, മതേതര സര്‍ക്കാര്‍ നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളിലാണ് ജനതാദളും (സെക്യൂലര്‍) കോണ്‍ഗ്രസും ഒന്നിച്ചത്. എച്ച്.ഡി.കുമാരസ്വാമിയാകും മുഖ്യമന്ത്രി.

Read More: കര്‍ണാടക എംഎല്‍എമാര്‍ക്കുള്ള 'ഓഫര്‍' ക്യാംപെയിന്റെ ഭാഗമെന്ന് കേരള ടൂറിസം വകുപ്പ്

അതേസമയം, സര്‍ക്കാരുണ്ടാക്കാനുള്ള അധികാരം ബിജെപിക്കാണെന്ന് യെഡിയൂരപ്പ ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിച്ചു. കോണ്‍ഗ്രസ് പിന്‍വാതിലിലൂടെ അധികാരത്തില്‍ കയറാന്‍ ശ്രമിക്കുകയാണെന്ന് പത്രസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെഡിയൂരപ്പ കുറ്റപ്പെടുത്തി. ഇതാണ് കർണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അന്തരീക്ഷം.

ഇന്ത്യയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ​ രൂപപ്പെടുമ്പോൾ അതിന്റെ ഗുണഫലം നേടുന്ന ഒരു മേഖലയായി  ടൂറിസം രംഗം മാറിയിട്ട് നാളുകൾ കുറച്ചായി.  എൻ ടി രാമറാവുന്റെ കാലത്ത് എം എൽ എ മാരെ  രാജ്യത്തെ വിവിധ ഇടങ്ങളിൽ​ രഹസ്യമായി  താമസിപ്പിച്ചതിൽ ആ ചരിത്രം തുടങ്ങുന്നു. ചെന്നൈയിൽ ജയലളിതയുടെ മരണത്തെ തുടർന്ന് സംഭവിച്ച രാഷ്ട്രീയ അനിശ്ചിത്വം നടന്ന കാലയളവിൽ റിസോർട്ടിൽ എം എൽ എ മാരെ താമസിപ്പിച്ച സംഭവം നടന്നത്. അതുപോലെ ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ  കോൺഗ്രസ്  എം എൽ എ മാരെ  അവിടെ നിന്നും മാറ്റിപ്പാർപ്പിച്ചതും സമീപകാല ചരിത്രമാണ്.

Karnataka Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: