/indian-express-malayalam/media/media_files/8LOBS9aJcN5U2RDlFz3H.jpg)
ഇന്ന് കർക്കടക വാവ്
കൊച്ചി: കർക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികൾ പിതൃസ്മരണയിൽ ബലിതർപ്പണ കർമങ്ങൾ നടത്തും. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി. മഴയിലും പല ഇടങ്ങളിലും വിശ്വാസികളുടെ തിരക്കാണ്.
Also Read:സംസ്ഥാനത്ത് ഇന്ന് എട്ടിടങ്ങളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വർക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ.
Also Read:വിഎസ് ഇനി ജ്വലിക്കുന്ന ഓർമ; ധീരസഖാക്കൾക്കൊപ്പം അന്ത്യവിശ്രമം
ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലർച്ചെ 2.30 മുതൽ തുടക്കമായി.മേൽ ശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. 62 ബലിതറകളാണ് ഒരുക്കിയിട്ടുള്ളത്. നടപ്പന്തലിൽ ഓരേസമയം 500 പേർക്ക് നിന്ന് തൊഴാൻ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകൾ.
Also Read:സതീഷ് സംശയരോഗി, സ്ത്രീകളോട് പോലും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല, അടിമയായാണ് കണ്ടിരുന്നത്'
അയിരക്കണക്കിന് വിശ്വാസികളാണ് ബലിതർപ്പണത്തിനായി വിവിധയിടങ്ങളിലേക്കെത്തുന്നത്.ബലിതർപ്പണത്തിന് യാത്രക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽ നിന്ന് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. കൊച്ചി മെട്രോ 11.30 വരെ നീട്ടിയിട്ടുണ്ട്. തലസ്ഥാനത്തടക്കം വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.മൺമറഞ്ഞ പൂർവികരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ്ബലികർമം അനുഷ്ഠിക്കുന്നതെന്നാണ് വിശ്വാസം.
Read More
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്‌കരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us