scorecardresearch

ഇന്ന് കർക്കടകം ഒന്ന്; ക്ഷേത്രങ്ങളിൽ രാമായണ പാരായണം ഇല്ല

രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്നു മുതൽ 30 ദിവസത്തേക്ക് വീടുകളിൽ രാമായണ പാരായണം നടക്കും

karkadaka vavu, കർക്കടക വാവ്, what is karkidaka vavu, what is karkadaka vavu, ബലിതർപ്പണം, കർക്കിടക വാവ്, പിതൃസ്മരണ, ie malayalam, ഐഇ മലയാളം

കൊച്ചി: ഇന്ന് കർക്കടകം ഒന്ന്. രാമായണ മാസാചരണത്തിന് തുടക്കമായി. മലയാള വർഷത്തിന്റെ അവസാന മാസമാണ് കർക്കടകം. പഞ്ഞമാസമെന്നാണ് കർക്കടകത്തെ വിശേഷിപ്പിക്കുന്നത്.

രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്നു മുതൽ 30 ദിവസത്തേക്ക് വീടുകളിൽ രാമായണ പാരായണം നടക്കും. ഹിന്ദു ഭവനങ്ങളിൽ ഗൃഹനാഥനോ ഗൃഹനാഥയോ വിളക്ക് കത്തിച്ച് വച്ച് രാമായണം പാരായണം ചെയ്യും. വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട മാസമാണിത്. കർക്കടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് വിശ്വാസം.

കർക്കടക വാവ്; ബലിതർപ്പണ ചിത്രങ്ങൾ(2019)

പൊതുവേ ക്ഷേത്രങ്ങളിൽ വിവിധ പരിപാടികളോടെയാണ് രാമായണ മാസം ആചരിക്കുക. എന്നാൽ, ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അത്തരം ആചാരങ്ങൾക്കെല്ലാം നിയന്ത്രണമുണ്ട്. ക്ഷേത്രങ്ങളിൽ പതിവുപോലെ നടക്കാറുള്ള രാമായണ പാരായണം ഇത്തവണ ഇല്ല.

Read Also; Horoscope Today July 16, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

കർക്കടക വാവ് ദിനത്തിലെ ബലിതർപ്പണവും ഇക്കുറിയില്ല. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പിതൃമോക്ഷത്തിനു വേണ്ടിയുള്ള കർക്കടകവാവ് ദിനത്തിലെ ബലിതർപ്പണം ഉപേക്ഷിച്ചിരിക്കുന്നത്. ബലിതർപ്പണ ചടങ്ങുകൾക്ക് ആളുകൾ കൂട്ടമായി എത്തിയാൽ സാമൂഹിക അകലം പാലിക്കാനും കോവിഡ് പ്രോട്ടോകോൾ പാലിക്കാനും സാധിക്കില്ല. അതിനാൽ ഇക്കുറി ബലിതർപ്പണ ചടങ്ങുകൾ പൊതുവായി നടത്തില്ലെന്ന് മലബാർ ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നു.

ഇന്നത്തെ ദിവസത്തിനു മറ്റൊരു പ്രത്യേകതയും ഉണ്ട്. ഇന്ന് വിഷ്‌ണു ഭഗവാന് ഏറ്റവും പ്രധാനമായ ഏകാദശി കൂടിയാണ്. അപൂർവമായാണ് കർക്കടകം ഒന്നും ഏകാദശിയും ഒന്നിച്ചു വരുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Karkadakam malayalam month lord rama month significance

Best of Express