scorecardresearch
Latest News

ദുരിതജീവതത്തിനൊടുവില്‍ ദാരുണമരണം; ജാനകിയമ്മ എന്ന കണ്ണീരോര്‍മ്മ

റോഡ്‌ പണി, ഗള്‍ഫില്‍ വീട്ടുജോലി, ഒടുവില്‍ ശമ്പളമില്ലാതെ നാട്ടിലേക്ക്, മരണത്തിലേക്ക് മടക്കം

air india plane crash, kerala news, air india news, air india plane crash today, air india plane accident, air india aircraft crash, air india aircraft crash news, air india plane crash in kerala, air india plane crash in kerala today, air india plane crash news, kerala plane crash latest news, kerala plane crash news, kerala plane crash today news, kerala news, kerala news update

കരിപ്പൂരില്‍ ഇന്നലെയുണ്ടായ വിമാനദുരന്തത്തില്‍ ഇത് വരെ പൊലിഞ്ഞത് 19 ജീവനുകള്‍.  അതിലേറെ സ്വപ്‌നങ്ങള്‍.  ജീവിതം കരുപ്പിടിപ്പിക്കാന്‍ ഗള്‍ഫിലേക്ക് ചേക്കേറിയ പലരും കോവിഡ് പ്രതിസന്ധി മൂലം ജോലിയും ശമ്പളവും നഷ്ടപ്പെട്ട്, നാട്ടിലേക്ക് വരുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളം കണ്ടുകൊണ്ടിരുന്നത്.  സമാനമായ പ്രതിസന്ധിയില്‍പ്പെട്ടു കേരളത്തിലേക്ക് വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയവരാണ് ഇന്നലെ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്.

കരിപ്പൂര്‍ ദുരന്തത്തില്‍ മരിച്ച ജാനകിയമ്മയെക്കുറിച്ചുള്ള ഹൃദയം തൊടുന്ന ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ ആണ് ഇപ്പോള്‍ കേരളത്തിന്റെ കണ്ണ് നനയിക്കുന്നത്.  ശരണ്യ രാജ് ആണ് ജാനകിയമ്മയുടെ ജീവിതത്തെയും ദാരുണമായ മരണത്തെയും കുറിച്ച് എഴുതിയിരിക്കുന്നത്.

‘മരണപ്പെട്ട ആരെയെങ്കിലും കുറിച്ച് ഒരു വാക്ക് ഇന്നേ വരെ എഴുതിയിട്ടിട്ടില്ല. ആര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ച് ഫോട്ടോയിടാറില്ല. വിഷമിപ്പിക്കുന്ന ഒരു വാര്‍ത്തയും പങ്കുവയ്ക്കാറില്ല… !!! ക്ഷമിക്കുക…

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച 18 പേരില്‍ ആരുണ്ടാവരുതെന്ന് പ്രാര്‍ത്ഥിച്ചു. ആ വാര്‍ത്ത കേട്ടുകൊണ്ട് കൊണ്ടാണ് ഇന്ന് കണ്ണ് തുറന്നത്.

എനിക്കുറപ്പുണ്ട്, ഗള്‍ഫില്‍ വീട്ടുജോലിയെടുക്കാന്‍ പോയ സ്ഥലത്ത് നിന്നെടുത്ത ഫോട്ടോയായിരിക്കും ഇതെന്ന്. ജീവിച്ച ഒരു ദിവസം പോലും ഇതു പോലെ ഒരു കസേരയില്‍ ഇരുന്ന് പടം പിടിക്കാന്‍ യോഗം ഇവര്‍ക്കുണ്ടായിരുന്നില്ല.

രാവിലെ ആറേ മുക്കാലിനുള്ള ബസില്‍ ഞാന്‍ ട്യൂഷന് പോയ്ക്കോണ്ടിരുന്ന കാലത്ത്, ഓടിയലച്ച് അതേ ബസില്‍ കയറാന്‍ വരാറുണ്ടായിരുന്നു… റോഡ് പണിക്ക് പോയിരുന്നതാണ്… ഒരുപാട് കഥകള്‍, ഒരുപാട് കണ്ണുനീര് ഞങ്ങള്‍ നാട്ടുകാര്‍ കണ്ടിരുന്നതാണ്. ഒരു നാടിന്റെ മുഴുവന്‍ സദാചാരപ്പുഴുക്കളും അരിച്ച് തുരന്നുകളഞ്ഞ ജീവിതമായിരുന്നു. എപ്പോള്‍ കണ്ടാലും കണ്ണില്‍ നനവായിരുന്നു… മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ ഉണ്ടായികഴിഞ്ഞ്, ഗള്‍ഫിള്‍ വീട്ടുവേലയ്ക്ക് പോയതാണ്… ശമ്പളമില്ലാതെ നാട്ടിലേക്ക് കയറ്റിയയച്ചതായിരുന്നു… എന്തൊരു ജീവിതമായിരുന്നിത്!

ഹൊ…. !!!!!!!!!!!!!!!!!

ഹൃദയം നുറുങ്ങുന്ന വേദന ..
ആദരാഞ്ജലികള്‍ ജാനകി അമ്മ.’

 

കരിപ്പൂർ വിമാനാപകടത്തിൽ മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് മരണം 18 ആയി.പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്.

ഒരു ഗർഭിണിയടക്കം അഞ്ച് പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും രണ്ട് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിലും ഉണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്‌തു.

മരിച്ചവരിൽ 16 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്ന് പേരുടെ കൂടി തിരിച്ചറിയാനുണ്ട്.

Read More Stories on Karipur Airport Plane Accident

 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Karipur plane crash passenger death janakiamma tribute