കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടം നടന്നയുടനെ രക്ഷാപ്രവർത്തനത്തിനു മുന്നിട്ടിറങ്ങിയ എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. അതിശയകരമായ രീതിയിലാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കരിപ്പൂർ വിമാനാപകടം: വിശദമായ അന്വേഷണം തുടങ്ങിയെന്ന് കേന്ദ്ര മന്ത്രി

ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാരും

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാരും പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും, പരുക്ക് സാരമല്ലാത്തവർക്ക് 50,000 രൂപയുമാണ് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് പുറമേയാണിത്. അപകടകാരണത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Karipur Plane Crash Live Updates: മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കരിപ്പൂർ വിമാനാപകടം, മരിച്ചവരുടെ വിവരങ്ങൾ

1.മുഹമ്മദ് റിയാസ്, 24 വയസ്, പാലക്കാട്
2. ഷഹീർ സയീദ്, 38 വയസ്, മലപ്പുറം
3. ലൈലാബി കെ.വി., 51 വയസ്, മലപ്പുറം
4. രാജീവൻ ചെരക്കാപ്പറമ്പിൽ, 61 വയസ്, കോഴിക്കോട്
5. മനാൽ അഹമ്മദ്, 25 വയസ്, കോഴിക്കോട്
6. ഷറഫുദ്ദീൻ, 35 വയസ്, കോഴിക്കോട്
7. ജാനകി കുന്നോത്ത്, 55 വയസ്, കോഴിക്കോട്
8. അസം മുഹമ്മദ് ചെമ്പായി, ഒരു വയസ്, കോഴിക്കോട്
9.ശാന്ത മരക്കാട്ട്, 59 വയസ്, മലപ്പുറം
10, അഖിലേഷ് കുമാർ, വിമാന ജീവനക്കാരൻ
11, ദീപക് സാതേ, വിമാന ജീവനക്കാരൻ
12.സുധീർ വാരിയത്ത്, 45 വയസ്, മലപ്പുറം
13. ഷെസ ഫാത്തിമ, രണ്ട് വയസ്, മലപ്പുറം
14. രമ്യ മുരളീധരൻ, 32 വയസ്, കോഴിക്കോട്
15.ആയിഷ ദുഅ, രണ്ട് വയസ്, പാലക്കാട്
16. ശിവാത്മിക, അഞ്ച് വയസ്, കോഴിക്കോട്
17. ഷെനോബിയ, 40 വയസ്, കോഴിക്കോട്
18. ഷാഹിറ ഭാനു. 29 വയസ്, കോഴിക്കോട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.