കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് മുഹമ്മദ് ഷാഫിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റംസിന്റെ നിര്‍ദേശമില്ലാതെ മുഹമ്മദ് ഹാജരായിരുന്നു. നോട്ടീസ് ദിവസം വരാന്‍ നിര്‍ദേശിച്ച് മുഹമ്മദിനെ കസ്റ്റംസ് മടക്കി അയച്ചു.
സ്വര്‍ണക്കടത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ താമസിക്കാന്‍ മുഹമ്മദ് സഹായിച്ചെന്നാണ് കസ്റ്റംസ് പറയുന്നത്. മുഹമ്മദിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.
Also Read: Kerala Weather: മഴ കനക്കും; വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം