കൊച്ചി: കരിപ്പൂർ സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി അർജുൻ ആയങ്കിക്ക് ഹൈക്കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. കണ്ണുർ ജില്ലയിൽ പ്രവേശിക്കരുത്, കേരളം വിടരുത്, പാസ്പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവയ്ക്കണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
കസ്റ്റഡിയിൽ 61 ദിവസം പൂർത്തിയായതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അർജുൻ ഹർജി നൽകിയത്.
കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അർജുൻ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതിയാണ് അർജുൻ.
Also read: നിയമസഭ കയ്യാങ്കളി കേസ്: തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും
കൊലക്കേസിന് ജയിലിൽ കഴിയുന്ന രണ്ടു പേര് ഉപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി സ്വർണ കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയതിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസ് വാദം.