Latest News

കരിപ്പൂർ സ്വർണക്കടത്ത്: ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ജാമ്യാപേക്ഷയിലെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു

gold smuggling, gold, ie malayalam

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ആസൂത്രണക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആറ് പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്.

ചെർപ്പുളശ്ശേരി സ്വദേശി മുബഷിർ, പട്ടാമ്പി സ്വദേശികളായ സുഹൈൽ, സലീം, കുലുക്കല്ലൂർ മുഹമ്മദ് മുസ്തഫ, ചരലിൽ ഫൈസൽ, ഫയാസ് ഫിജാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ജാമ്യാപേക്ഷയിലെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. വിധി പറയാന്‍ കോടതി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

കേസില്‍ അറസ്റ്റിലായിട്ടുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്ന കൊടുവള്ളി സ്വദേശി സൂഫിയാന്‍ നിലവില്‍ റിമാന്‍ഡിലാണ്. സൂഫിയാന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

Also Read: സ്വർണക്കടത്ത്: സജേഷ് കസ്റ്റംസിന് മുന്നിൽ ഹാജരായി, സൂഫിയാൻ പൊലീസിൽ കീഴടങ്ങി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Karipur gold smuggling case court reject bail of accused

Next Story
കോവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രിveena george, cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com