കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കി അറസ്റ്റിൽ

ഇന്ന് രാവിലെയാണ് അർജുൻ ചോദ്യം ചെയ്യലിനായി അഭിഭാഷകർക്കൊപ്പം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായത്

Karipur gold smuggling case, കരിപ്പൂർ സ്വർണക്കടത്ത് കേസ്, arjun ayanki, അർജുൻ ആയങ്കി, customs, kerala news, ie malayalam

കൊച്ചി: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായ അർജുനെ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട വാഹനങ്ങൾ സ്വർണക്കടത്തിന് ഉപയോഗിച്ചതാണെന്ന് ആരോപണമുയരുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിലാണ് സ്വർണക്കടത്തു സംഘത്തിലെ പ്രധാനികളിൽ ഒരാളായ അർജുനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സ്വർണം തട്ടിയെടുക്കാൻ നിരവധി സംഘങ്ങൾ എത്തിയെന്നും അര്‍ജുന്‍ ആയങ്കിയും അന്നേ ദിവസം അവിടെ എത്തിയതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. അര്‍ജുന്‍ എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ണൂർ പരിയാരം കുളപ്പുറത്തെ ഒരു കുന്നിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തി. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ് കാർ കണ്ടെത്തിയത്.

Read Also: രാമനാട്ടുകര സ്വർണക്കടത്ത്: അർജുൻ ആയങ്കി ഉപയോഗിച്ച കാർ കണ്ടെടുത്തു

ഇതിനു മുൻപും കളളക്കടത്ത് സ്വർണം അർജുൻ ആയങ്കി പലതവണ തട്ടിയെടുത്തതായാണ് കസ്റ്റംസിനു ലഭിച്ചിരിക്കുന്ന വിവരം. എത്ര സ്വർണമാണ് തട്ടിയെടുത്തതെന്നും ആരൊക്കെയാണ് അർജുന്റെ സംഘത്തിലെ കൂട്ടാളികളെന്നതും അടക്കമുളള കാര്യങ്ങൾ ചോദ്യം ചെയ്യലിൽനിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ് അർജുൻ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് അയച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Karipur gold smuggling case arjun ayanki in customs custody

Next Story
ഐഎസ്ആർഒ ചാരക്കേസ്: സിബിഐ സംഘം തിരുവനന്തപുരത്ത്ISRO Espionage Case, Nambi Narayanan, Supreme Court, Indian Express Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com