കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കി കസ്റ്റംസിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

കളളക്കടത്ത് സ്വർണം അർജുൻ ആയങ്കി പലതവണ തട്ടിയെടുത്തതായാണ് കസ്റ്റംസിനു ലഭിച്ചിരിക്കുന്ന വിവരം

arjun aayanki, gold smuggling case, ie malayalam

കൊച്ചി: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ അഭിഭാഷകർക്കൊപ്പമാണ് അർജുൻ ആയങ്കരി എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അർജുന് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കൊച്ചിയിലെ ഓഫീസിൽ എത്തിയത്.

രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട വാഹനങ്ങൾ സ്വർണക്കടത്തിന് ഉപയോഗിച്ചതാണെന്ന് ആരോപണമുയരുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിലാണ് സ്വർണക്കടത്തു സംഘത്തിലെ പ്രധാനികളിൽ ഒരാളായ അർജുനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

Read More: രാമനാട്ടുകര സ്വർണക്കടത്ത്: അർജുൻ ആയങ്കി ഉപയോഗിച്ച കാർ കണ്ടെടുത്തു

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സ്വർണം തട്ടിയെടുക്കാൻ നിരവധി സംഘങ്ങൾ എത്തിയെന്നും അര്‍ജുന്‍ ആയങ്കിയും അന്നേ ദിവസം എത്തിയതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. അര്‍ജുന്‍ എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ അന്വേഷണത്തിൽ കണ്ടെത്തി. കണ്ണൂർ പരിയാരം കുളപ്പുറത്തെ ഒരു കുന്നിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്.

കളളക്കടത്ത് സ്വർണം അർജുൻ ആയങ്കി പലതവണ തട്ടിയെടുത്തതായാണ് കസ്റ്റംസിനു ലഭിച്ചിരിക്കുന്ന വിവരം. എത്ര സ്വർണമാണ് തട്ടിയെടുത്തതെന്നും ആരൊക്കെയാണ് അർജുന്റെ സംഘത്തിലെ കൂട്ടാളികളെന്നതും അടക്കമുളള കാര്യങ്ങൾ ചോദ്യം ചെയ്യലിൽനിന്നും ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Karipur gold smuggling case arjun ayanki appears before customs for questioning521782

Next Story
പാർട്ടി അംഗത്തെ ബലാത്സംഗം ചെയ്തെന്ന കേസ്: സിപിഎം നേതാക്കൾ പിടിയിൽrape, rape case, kerala police, thrissur police, advocate general, kerala high court, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com