/indian-express-malayalam/media/media_files/uploads/2020/08/Kozhikode-Karipur-Air-India-Express-Plane-Crash-is-biggest-in-Kerala-Aviation-History.jpg)
മലപ്പുറം: കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ സംഘം രൂപികരിച്ചു.
മലപ്പുറം അഡീഷനൽ എസ്.പി. ജി. സാബു വിന്റെ നേതൃത്വത്തിൽ 30 അംഗ സംഘമാണ് സംഭവം അന്വേഷിക്കുക.
മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തൽമണ്ണ എ.എസ്. പി ഹേമലത, ഇൻസ്‌പെക്ടർമാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചൻ, തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിൽ ഉൾപ്പെടും.
Read More: ആ 24 മണിക്കൂറിനുശേഷം; മനസില്‍ തങ്ങുന്നത് രക്ഷാപ്രവര്‍ത്തനത്തിന്റെ അപൂര്‍വ മാതൃക
വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും. ഇത് സംബന്ധിച്ച നിർദ്ദേശം ജില്ലാ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകി. ബില്ലുകൾ ആശുപത്രി അധികൃതരെ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുത്. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരുമായാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രി ദുബായില്‍നിന്ന് എത്തിയത്. സഹപൈലറ്റ് അഖിലേഷും കുമാറും നാല് കാബിന്‍ ക്രൂവൂം പൈലറ്റ് ക്യാപറ്റന്‍ ദീപക് വസന്ത് പറത്തിയ വിമാനത്തിന്റെ ഭാഗമായിരുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനം അരമണിക്കൂറിലേറെ വൈകിയാണ് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടാം ശ്രമത്തിലാണ് ക്യാപ്റ്റന്‍ ഡിവി സാഥെയ്ക്കു ലാന്‍ഡിങിന് കഴിഞ്ഞത്. ഏഴരയോടെയായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെ പറയുന്നര്‍ന്ന് വലംവച്ച വിമാനം 7.50 ഓടെ ലാന്‍ഡ് ചെയ്യുകയായിരുന്നു.
ടേബിള്‍ ടോപ്പ് റണ്‍വേയുടെ പകുതി പിന്നിട്ട ശേഷമാണു വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ നിലംതൊട്ടത്. 25 മീറ്റര്‍ പിന്നിട്ടശേഷം മുന്‍ ചക്രവും നിലംതൊട്ടു. നിയന്ത്രണംവിട്ട വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കു വീണ് മതില്‍ ഇടിച്ചാണ് നിന്നത്. 35 അടി താഴ്ചയിലേക്കു കൂപ്പുകുത്തിയ വിമാനം രണ്ടായി പിളര്‍ന്നു. മുന്‍ഭാഗത്ത് എമര്‍ജന്‍സി വാതിലിനടുത്തുവച്ചാണ് വിമാനം പിളര്‍ന്നത്. അപകടത്തിൽ പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us