Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കരിപ്പൂർ വിമാനാപകടം: വേദനയായി അവസാന സെൽഫി

വിമാനാപകടത്തിൽ മരണപ്പെട്ട കോഴിക്കോട് കുന്നമംഗലം പിലാശ്ശേരി സ്വദേശി ഷറഫു അവസാനമായി പകർത്തിയ സെൽഫിയാണ് ഇപ്പോൾ നൊമ്പരമാവുന്നത്

karipur airport plane accident

Karipur Airport Plane Accident: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽനിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് കേരളം. 17 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ നിരവധിപേർ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് കുന്നമംഗലം പിലാശേരി സ്വദേശി ഷറഫു അപകടത്തിൽ മരിച്ചവരിലൊരാളാണ്. കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഷറഫു ദുരന്തത്തിനിരയായത്. മരിക്കുന്നതിന് മുൻപ് ഷറഫു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച അവസാന സെൽഫിയാണ് ഇപ്പോൾ നൊമ്പരമാകുന്നത്. കുടുംബത്തിനൊപ്പം പിപിഇ കിറ്റ് അണിഞ്ഞ് വിമാനത്തിന് അകത്തുനിന്ന് എടുത്ത ചിത്രമാണ് ഇത്. വീട്ടിലേക്ക് മടങ്ങുന്നു എന്ന ക്യാപ്ഷനോടെയാണ് ഷറഫു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഷറഫുവിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. പാസഞ്ചേഴ്സ് ലിസ്റ്റിൽ ഫാത്തിമ ഇസ(2), അമീന ഷെറിൻ (23) എന്നീ പേരുകളാണ് ഷറഫുവിന്റെ അടുത്ത് വരുന്നത്.

karipur airport plane accident, Sharafu pilassery

Read More Stories on Karipur Airport Plane Accident

വെള്ളിയാഴ്ച രാത്രി 7.40നാണു കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി അപകടമുണ്ടായത്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹ പൈലറ്റും ഉൾപ്പടെ 17 പേരാണ് അപകടത്തിൽ മരിച്ചു.

കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വിമാനം വീഴുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Karipur airport plane accident dead passenger sharafu pilassery last selfie photo

Next Story
കരിപ്പൂർ വിമാനാപകടം: നടുക്കം മാറാതെ കുരുന്നുകള്‍Karipur airport, Karipur airport plane mishap, plane crash karipur, accident passengers, accident karipur, karipur airport, air india plane skids, കരിപൂര്‍, കരിപൂരില്‍ വിമാനം തെന്നി മാറി, Indian express malayalam, IE malayala
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express