scorecardresearch

Latest News

കരിപ്പൂർ സ്വർണക്കടത്ത്: ക്വട്ടേഷൻ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ

സ്വർണം തട്ടിയെടുക്കലിന് പിന്നിൽ അഞ്ചോളം ഗുണ്ടാസംഘങ്ങളുണ്ടന്നും ആസൂത്രിതമായി സ്വർണം തട്ടുന്ന ഇവർ കൊലപാതകം വരെ നടത്തുന്നവരാണെന്നും സർക്കാർ വ്യക്തമാക്കി

High Court of Kerala, കേരള ഹൈക്കോടതി ,iemalayalam
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. ക്വട്ടേഷൻ സംഘാങ്ങളായ സൂഫിയാൻ അടക്കമുള്ളവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് കെ.ഹരിപാൽ പരിഗണിച്ചത്.

സ്വർണം തട്ടിയെടുക്കലിന് പിന്നിൽ അഞ്ചോളം ഗുണ്ടാസംഘങ്ങളുണ്ടന്നും ആസൂത്രിതമായി സ്വർണം തട്ടുന്ന ഇവർ കൊലപാതകം വരെ നടത്തുന്നവരാണെന്നും സർക്കാർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എഴുപത് പ്രതികളും ഇരുപത്തിരണ്ട് വാഹനങ്ങളും ഉണ്ടെന്നും ഇതിൽ ഒരണ്ണം ടിപ്പർ ആണെന്നും 13 വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

Also read: കടകളിൽ പോകാൻ വേണ്ട വാക്സിൻ സർട്ടിഫിക്കറ്റ് മദ്യശാലകളിൽ പോകാൻ ബാധകമാക്കാതത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

കേസിൽ അർജുൻ ആയങ്കി പ്രതിയാവും. അർജുനെതിരെ അന്വേഷണം നടക്കുകയാണ്. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബോധിപ്പിച്ചു. കേസ് വിശദവാദത്തിനായി കോടതി മാറ്റി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Karippur gold smuggling government opposes bail plea of accused in quotation case

Best of Express