തൃശൂർ: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അബുലൈസ് പിടിയില്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ഇയാളെ പിടികൂടിയത്.കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതിയാണ് അബുലൈസ്. കൊഫെപോസ ചുമത്തിയിരുന്ന പിടികിട്ടാപ്പുളളിയായ ഇയാള്‍ നാല് കൊല്ലമായി ദുബായില് ഒളിവിലായിരുന്നു. തൃശ്ശൂരില്‍ നിന്നാണ് പിടിയിലായത്.

തൃശൂരിലെ സ്വകാര്യ കൺവെൻഷൻ സെന്ററിൽ ബന്ധുവിന്റെ കല്യാണത്തിന് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. അബുലൈസ് കല്യാണത്തിന് എത്തുന്നുണ്ടെന്ന് റനന്യൂ ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. വിമാനത്താവളങ്ങൾ വഴി 39 കിലോ സ്വർണം കടത്തിയ സംഘത്തിലെ പ്രധാനിയാണ് അബുലൈസ്. രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കൊടുവള്ളി സ്വദേശി അബുലൈസ് 2013 മുതൽ ഒളിവിൽ കഴിയുകയാണ്.

ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചെങ്കിലും നിരവധി തവണ കേരളത്തിലെത്തി മടങ്ങിയിരുന്നു. നേപ്പാൾ വഴി നിരവധി തവണ ഇയാൾ കേരളത്തിലെത്തിയതായി അന്വേഷണ സംഘത്തിനും വിവരം ലഭിച്ചിരുന്നു. അപ്പോഴൊന്നും ഇയാളെ പിടികൂടാനാവാത്തത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലും 2017 ജനുവരിയിലും ഏപ്രിലിലും അബുലൈസ് കേരളത്തിലെത്തിയെങ്കിലും പിടികൂടാനായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ