വിമാനാപകടത്തിൽ മരിച്ചയാൾക്ക് കോവിഡ്; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ശ്രദ്ധിക്കുക

രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽനിൽക്കണമെന്നും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ കണ്ട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

Karipur airport, Karipur airport plane mishap, plane crash karipur, accident karipur, karipur airport, air india plane skids, കരിപൂര്‍, കോഴിക്കോട്, ie malayalam, ഐഇ മലയാളം

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ടയാൾക്കും കോവിഡ് ഉണ്ടെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന കൊണ്ടോട്ടി പ്രദേശം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്‌ൻമെന്റ് സോണിലാണ്. അതിനാൽ തന്നെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം.

രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽനിൽക്കണമെന്നും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ കണ്ട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം.

കോവിഡിനെയോ മഴയെയോ വകവയ്ക്കാതെ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരാണ് മലപ്പുറം കരിപ്പൂരിലെ പ്രദേശവാസികൾ. ഗൾഫിൽ നിന്ന് വന്നവരിൽ കോവിഡ് പോസിറ്റീവ് രോഗികളുണ്ടെങ്കിൽ സ്ഥിതി സങ്കീർണമാകും. അതുകൊണ്ട് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായവർ
സ്വമേധയാ നിരീക്ഷണത്തിനു വിധേയമാകണമെന്നു ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Read Also: ‘യാത്ര പറയാൻ അവൻ എത്തിയിരുന്നു, പാവപ്പെട്ടവർക്ക് ഭക്ഷണം നൽകണമെന്ന് പറഞ്ഞ് ഒരു സംഖ്യ ഏൽപ്പിച്ചു’

അടിയന്തര സാഹചര്യമായതിനാൽ കോവിഡ് പ്രോട്ടോകോൾ നോക്കാതെയാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതെന്നും അതിനാൽ അവരെല്ലാം അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി ഏ.സി.മൊയ്‌തീൻ പറഞ്ഞു.

കൺട്രോൾ സെൽ നമ്പറുകൾ 0483-2733251,3252,3253, 2737857

വെള്ളിയാഴ്‌ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുൻഭാഗം വേർപെട്ടു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് 19 പേർ അപകടത്തിൽ മരിച്ചു.

Read Also: ‘ലാൻഡ് ചെയ്തപ്പോൾ ആശ്വാസമായിരുന്നു, പക്ഷേ’: ആ നിമിഷം ഓർത്തെടുത്ത് അപകടത്തെ അതിജീവിച്ചവർ

കുട്ടികളടക്കം അടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്. ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചശേഷം സാധിക്കാത്തതിനാല്‍ തിരികെ പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം തിരികെ രണ്ടാമതും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Karipoor plane crash news updates covid 19 test

Next Story
‘യാത്ര പറയാൻ അവൻ എത്തിയിരുന്നു, പാവപ്പെട്ടവർക്ക് ഭക്ഷണം നൽകണമെന്ന് പറഞ്ഞ് ഒരു സംഖ്യ ഏൽപ്പിച്ചു’karipur airport plane accident
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express