കൊച്ചി: കരിപ്പൂർ വിമാനത്താവളം ഉടൻ അടയ്‌ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയിൽ ഹർജി. കരിപ്പൂർ വിമാനത്താവള അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹെെക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം പറയുന്നത്.
Read Also: കരിപ്പൂർ വിമാനാപകടം: നഷ്ടപരിഹാരം 1.19 കോടി വീതം; എന്തുകൊണ്ട്?
വിമാനാപകടത്തെ കുറിച്ച് സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിമാനാപകടത്തെ കുറിച്ച് വ്യോമയാന മന്ത്രാലയം ഇപ്പോൾ അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പുറമേ വിരമിച്ച ജഡ്‌ജിയുടെ നേതൃത്വത്തിൽ നിഷ്‌പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെടുന്നു.
Read Also: സ്ത്രീകളുടെ വിവാഹപ്രായം പുനർനിർണയിക്കും; സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം തീരുമാനം
ഏതു രീതിയിലാണ് വിമാനാപകടം നടന്നതെന്ന് സിബിഐ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യം. അന്വേഷണത്തിന്റെ ഭാഗമായി വിമാനത്താവളം ഉടൻ അടച്ചിടണമെന്നും ഹർജിയിൽ പറയുന്നു. ഹെെക്കോടതി ഹർജി പിന്നീട് പരിഗണിക്കും.
#KozhikodePlaneCrash: PIL filed in Kerala High Court seeking immediate closure of Kozhikode International Airport and an independent & impartial open inquiry by a Court of inquiry headed by a retired judge, as opposed to closed probe by Aircraft Accident Investigation Bureau.
— ANI (@ANI) August 15, 2020
സാങ്കേതിക പിഴവുകൾ പരിഹരിക്കുംവരെ കരിപ്പൂർ വിമാനത്താവളം അടച്ചിടണം. മറ്റു വിമാനത്താവളങ്ങളിലെ സാങ്കേതിക, നിർമാണ പിഴവുകൾ അന്വേഷിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. അഡ്വ.യശ്വന്ത് ഷേണായിയാണ് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.