കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ അനുശോചനമറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കുറേ നിഷ്കളങ്കരായ മനുഷ്യരുടെ ജീവൻ നഷ്ടമാകാൻ കാരണമായ വിമാനാപകടത്തെ കുറിച്ച് അറിഞ്ഞത് ഏറെ വിഷമിപ്പിക്കുന്നുവെന്നും ഈ കഠിനമായ അവസ്ഥയെ തരണം ചെയ്യാൻ അവരുടെ കുടുംബങ്ങൾക്ക് ദൈവം ശക്തിനൽകട്ടെ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Read More: ഭീതിയില്ലാതെ കരുതലിന്റെ കരങ്ങൾ; രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത് നാട്ടുകാരുടെ ഇടപെടൽ
Saddened to learn of the Air India plane crash in Kerala state leading to loss of innocent lives. May Allah give strength to the bereaved families in their difficult hour.
— Imran Khan (@ImranKhanPTI) August 7, 2020
പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറും അപകടത്തിൽ അനുശോചനം അറിയിച്ചിരുന്നു.
Deeply saddened & hurt to hear about the @airindiain plane crash in Kerala. I hope there are minimum casualties & its less painful for the injured. #AirIndiaCrash #planecrash #Kerala
— Shoaib Akhtar (@shoaib100mph) August 7, 2020
വെള്ളിയാഴ്‌ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുൻഭാഗം വേർപെട്ടു.
Read More: കേന്ദ്രമന്ത്രി വി.മുരളീധരൻ കരിപ്പൂരിൽ; മുഖ്യമന്ത്രിയും എത്തും
Read More: കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമായി കരിപ്പൂര്‍
കുട്ടികളടക്കം അടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്.
ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചശേഷം സാധിക്കാത്തതിനാല്‍ തിരികെ പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം തിരികെ രണ്ടാമതും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.