എറണാകുളം : കൊട്ടിയൂരിൽ 16 കാരിയെ പീഡിപ്പിച്ച വൈദികൻ റോബിൻ വടക്കുംഞ്ചേരിയെ തള്ളിപ്പറഞ്ഞ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. വൈദികൻ ചെയ്തത് ഗുരതരമായ തെറ്റാണെന്നും ഇതിനെ ഗൗരവമായി കാണുന്നു എന്നും ആലഞ്ചേരി പറഞ്ഞു.
കുറ്റവാളികളെ സഭ ഒരിക്കലും സംരക്ഷിക്കില്ല എന്നും ജോർജ്ജ് ആലഞ്ചേരി വ്യക്തമാക്കി.​ ഇത്തരത്തിലുള്ള വീഴ്ച ഇനി ആവർത്തിക്കില്ലെന്നും ഇതിനായി സഭ ജാഗ്രത പുലർത്തുമെന്നും ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.

കൊട്ടീയൂരിലെ വൈദികന്റെ പീഡനക്കേസ് അട്ടിമറിക്കാൻ സഭയിലെ ഉന്നതർ ശ്രമിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് കർദ്ദിനാളിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മാനന്തവാടി രൂപതയുടെ വക്താവ് ഫാദർ തോമസ് തേരകമുൾപ്പടെ പ്രതിചേർത്തിട്ടുണ്ട്. പ്രസവവിവരം മറച്ചുവച്ച ആശുപത്രിയിലെ കന്യാസ്ത്രീകൾളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.