/indian-express-malayalam/media/media_files/uploads/2019/01/karat-razak.jpg)
ന്യൂഡൽഹി: കൊടുവള്ളി നിയമസഭാ മണ്ഡലത്തിലെ സിപിഎം എംഎൽഎ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ കാരാട്ട് റസാഖിന് എംഎൽഎ ആയി തുടരാം. അതേസമയം, എംഎൽഎ എന്ന നിലയിൽ വോട്ടു ചെയ്യാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്
എതിർ സ്ഥാനാർത്ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി തോജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിർമിച്ച് പ്രചരിപ്പിച്ചു എന്ന പരാതിയിലായിരുന്നു ഹൈക്കോടതി വിധി. വോട്ടർമാരായ കെ.പി.മുഹമ്മദ്, മുഹമ്മദ് കുഞ്ഞ് എന്നിവരാണ് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
നേരത്തെ ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് 30 ദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നു. കാരാട്ട് റസാഖിന് സുപ്രീം കോടതിയെ സമീപിക്കുന്നതിനാണ് സാവകാശം അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കാരാട്ട് റസാഖ് എംഎൽഎ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സ്വന്തമാക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us