കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറിനെ തുടർന്ന് ജില്ലയിൽ സംഘർഷം. മട്ടന്നൂർ നടുവനാടും ഉളിക്കലിലും ബിജെപി ഓഫിസിനുനേരെ ആക്രമണമുണ്ടായി. അക്രമത്തിൽ പ്രതിഷേധിച്ച് ഉളിക്കലിൽ ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.

തലശ്ശേരിയിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ടാഗോർ വിദ്യാപീഠം സ്കൂൾ സിപിഎം പ്രവർത്തകർ അടപ്പിച്ചു. രാവിലെ സ്കൂളിലെത്തിയ അധ്യാപകരെയും വിദ്യാർഥികളെയും അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല.

ഇന്നലെയാണ് തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ചടങ്ങിനുനേരെ ബോംബേറുണ്ടായത്. കെ.പി. ജിതേഷ് രക്തസാക്ഷി ദിനാചരണ ചടങ്ങുകള്‍ സംഘടിപ്പിച്ച തലശേരി ടെംബിള്‍ ഗേറ്റിലെ പ്രസംഗവേദിക്കു സമീപത്തായിരുന്നു ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകര്‍ ബൈക്കിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ