കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തീയിട്ട് വാഹനങ്ങള്‍ നശിപ്പിച്ചത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീം. സംഭവത്തിന് ശേഷം സമീപത്തുള്ള കെട്ടിടത്തില്‍ ഒളിവിയില്‍ കഴിയുകയായിരുന്ന ഷമീമിനെ സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.
തീ പിടിത്തത്തില്‍ മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയാണ് കത്തിയത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും മറ്റ് രണ്ടെണ്ണം ഭാഗീകമായും കത്തി നശിച്ചതയാണ് വിവരം. വിവിധ കേസുകളില്‍ പിടിക്കപ്പെട്ട വാഹനങ്ങളാണ് ഇവ.
സംഭവത്തിന് പിന്നാലെ തന്നെ ഷമീം സംശയനിഴലിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയും ഒരു ഉദ്യോഗസ്ഥനെ കയ്യേറ്റവും ചെയ്തു. ചാണ്ടിക്കെതിരെ കേസെടുത്തതിനെ തുടര്‍ന്നായിരുന്നു സംഭവം. കത്തി നശിച്ചവയില്‍ ചാണ്ടിയുടെ വാഹനവുമുണ്ട്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തളപ്പറമ്പില്‍ നിന്ന് അഗ്നിശമനരക്ഷ സേന എത്തിയാണ് തീയണച്ചത്. ഏകദേശം ഒരു മണിക്കൂറോളം വേണ്ടി വന്നു തീ പൂര്‍ണമായും അണയ്ക്കുന്നതിന്.