Latest News

കണ്ണൂര്‍ സര്‍വകലാശാല വിവാദം: സര്‍ക്കാരിനോടും മന്ത്രി ബിന്ദുവിനോടും ലോകായുക്ത വിശദീകരണം തേടി

വിസിയുടെ പുനര്‍ നിയമനത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ചോദ്യം ചെയ്തുകൊണ്ടുള്ള രമേശ് ചെന്നിത്തലയുടെ പരാതിയിന്മേലാണ് നടപടി

R Bindhu, Kannur University
Photo: Facebook/ Dr. R Bindhu

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായി (വിസി) ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമന വിവാദത്തില്‍ ലോകായുക്ത ഇടപെടല്‍. നിയമനത്തില്‍ സര്‍ക്കാരിന്റേയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റെയും വിശദീകരണം തേടി. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹരുൺ ആർ.റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർക്ക് മന്ത്രി ആർ. ബിന്ദു കത്തെഴുതിയത് അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണെണെന്നും മന്ത്രിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്തയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

വിശദീകരണം നൽകാൻ കേസിൽ ഹാജരായ ലോകയുക്ത അറ്റോണി റ്റി.എ. ഷാജിയ്ക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കേസ് ഈ മാസം 18 ന് പരിഗണിക്കും. രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി. സംഭവത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയിരുന്നു.

Also Read: യുപിയില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രി രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannur university controversy ramesh chennithala kerala government

The moderation of comments is automated and not cleared manually by malayalam.indianexpress.com